സായാഹ്ന വാർത്തകൾ 18-05-2022
◾ ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിൽ വന്മഴിയും ഓതറയും ജേതാക്കൾ. മികച്ച ചമയം എ ബാച്ചിൽ ഉമയാറ്റുകരക്കും, ബി ബാച്ചിൽ കോടിയാട്ടുകരക്കും ലഭിച്ചു. ചെങ്ങന്നൂർ ചതയം ജലോത്സവത്തിൽ എ ബാച്ചിൽ ഒന്നാം സ്ഥാനം ഓതറക്കും രണ്ടാം സ്ഥാനം മഴുക്കീറിനും മൂന്നാം സ്ഥാനം പ്രയാറിനും ഏറ്റവും നല്ല ചമയത്തിന് ഉമയാറ്റുകരക്കും മികച്ച പ്രകടനത്തിന് മുണ്ടൻ കാവിനും ലഭിച്ചു. ലൂസേഴ്സ് ഫൈനലിൽ ഒന്നാം സ്ഥാനം കീഴ് വന്മഴിയും രണ്ടാം സ്ഥാനം കീഴ് പേരിമേലും ബി ബാച്ച് ഒന്നാം സ്ഥാനം വന്മഴിക്കും, രണ്ടാം സ്ഥാനം പുതുക്കുളങ്ങരക്കും ലഭിച്ചു. ചമയത്തിന് കോടിയാട്ടുകരക്കും എം.വി ഗോപകുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചിയതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജൻ, ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, നളന്ദ ഗോപാലകൃഷ്ണൻ നായർ, ഡി.വിജയകുമാർ, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജൻ, ബി കൃഷ്ണകുമാർ, പ്രമോദ് കാരക്കാട്, കെ.ആർ പ്രഭാകരൻ നായർ, അജി ആർ നായർ, രോഹിത്, എം.വി വിജയകുമാർ, സുധാമണി, മുരുകൻ പൂവക്കാട്ട് മൂലയിൽ, എസ് വി പ്രസാദ്, ബി.കെ ഹരികുമാർ, വിനോദ് നായർ എന്നിവർ പ്രസംഗിച്ചു. ◾കോട...