ഏറ്റവും പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN| ജലസ്രോതസ്സുകളൂടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണം - യൂത്ത് കോൺഗ്രസ്. ◾ലോക തണ്ണീർത്തട സംരക്ഷണ ദിനമായ ഇന്നലെ യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിശാഖ് വെൺപാല നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി മോൻസി വെൺപാല അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാട്ടൻ, ടോണി ഇട്ടി, വിനീത് വെൺപാല, അഖിൽ ചിറയിൽ, അജിൽ സി.എ എന്നിവർ പ്രസംഗിച്ചു. മാലിന്യം നിറഞ്ഞ തോടുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുക, പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുക, ജലദൗർലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങി ഏറെ കാര്യങ്ങളാണ് പരിപാടിയിലൂടെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്കെതിരെ പ്ല കാർഡുകൾ പുഴയോരത്ത് സ്ഥാപിച്ച ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്.' കിടപ്പു രോഗിയായ വയോധികയെ വീടിനുള്ളിൽ പൊള്ളലേ...