Posts

Showing posts from January 18, 2023

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
|JACOB CHERIAN| ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  ◾പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാര്‍വ്വത്രികമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാർ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് തന്നെ മിഷ്ണറിമാരായിരിന്നു. ആ തരത്തില്‍ തന്നെ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാവന മുഖ്യമന്ത്രി പ്രത്യേകം അനുസ്മരിച്ചു. കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലമാണെന്നും അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽ നിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണെന്നു...