ഇന്നത്തെ പ്രധാന വാർത്തകൾ കാണാം.

| KURIAKOSE NIRANAM | പുളിക്കീഴ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായി. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി ആനി തോമസ് പുളിക്കീഴ് ജില്ലാ പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി മായ അനിൽകുമാർ ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തു. ◾ശബരിമല: കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായും, ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങിൽ പന്തളം കൊട്ടാരത്തിലെ കുമാരൻ. കൃത്തികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത അത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമൻ നമ്പൂതിരി. പത്തുപേരാണ് അന്തിമപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഉഷഃപൂജയ്ക്കുശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ◾പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി ബാത്‌റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. ചൊക്ലി കവിയൂർ റോഡ് പി എം മാൻസിൽ മുഹമ്മദ് നസൽ (20) ആണ് മരിച്ചത്. ദുബായ് മദീന സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാപിതാക്കൾ ദുബായിലുണ്ട്. പിതാവ്: തോട്ടൻ വൈദ്യരവിട സക്കറിയ, മാതാവ്: സലീന. ഒരു സഹോദരിയുണ്ട്. ജയലളിതയുടെ...