Posts

Showing posts from January 26, 2023

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
| JACOB CHERIAN| ◾ഇന്ന് റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും റിപ്പബ്ളിക്ക് ദിനാശംസകൾ. തിരുവല്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു . ഇന്നും നാളെയുമായി നഗരസഭാ അതിർത്തിയിൽ അഞ്ഞൂറോളം വളർത്തു പക്ഷികളെ കൊന്നൊടുക്കും. ◾തിരുവല്ല താലൂക്കിലെ നെടുമ്പ്രം പഞ്ചായത്ത് പ്രദേശത്ത് ഒരാഴ്ച മുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവല്ല നഗരസഭാ പ്രദേശത്ത് ചാത്തമല, മുത്തൂർ എന്നിവിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പക്ഷികളിൽ രോഗം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് സൂചന.കറ്റോട്, തുകലശ്ശേരി എന്നീ ഭാഗങ്ങളിലും പക്ഷിപ്പനി ലക്ഷണങ്ങൾ വളർത്തു കോഴികളിൽ പ്രകടമാകുകയും, അനേകം കോഴികൾ ചത്തൊടുങ്ങുകയും ചെയ്തിരുന്നു.ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയക്കാനിരിക്കയാണ്. ചാത്തമല, മുത്തൂർ എന്നീ ഭാഗങ്ങളിലെ ചത്തൊടുങ്ങിയ കോഴികളുടെ സാമ്പിളുകൾ ഭോപ്പാലിൽ അയച്ചതിന്റെ പരിശോധനാ ഫലം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചതോടെയാണ് രോഗവ്യാപനത്തിൽ ആശങ്ക ഉളവായത്. ഇതോടെ രോഗവ്യാപനം പ്രതിരോധിക്കാൻ ഇന്നും, നാളെയുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നൊടുക്ക...