ഇപ്പോഴത്തെ വാർത്തകൾ കാണാം.

മാന്നാറിൽ ബൈക്കുകൾ കൂട്ടിമുട്ടി രണ്ട് യുവാക്കൾ മരിച്ചു. ◾മാന്നാർ കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23), തലവടി സ്വദേശി ശ്യാംകുമാർ (40) എന്നിവരാണ് മരിച്ചത്. ചെന്നിത്തല തെങ്ങു തറ കിഴക്കേതിൽ നവീൻ (25) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു ഒരാളും മരിച്ചു. ആഞ്ഞിലിപ്പറമ്പിൽ ഡിക്‌സാനാണ് മരിച്ചത്. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ നടത്തരുത്. ◾ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ നടത്തരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. നിലവിലുള്ള ചാനല്‍ പ്രക്ഷേപണം പ്രസാര്‍ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന കേരളത്തിലെ വിക്ടേഴ്സ് ചാനല്‍ ഇതോടെ പ്രതിസന്ധിയിലാകും. നിരണത്ത് കൊലക്കേമ്പ് പ്രതി അയൽവാസിയുടെ ഓട്ടോ അടിച്ചു തകർത്തു. ◾ നിരണം കൊമ്പങ്കേരി ബിജി ചാക്കോയാണ് അയൽവാസി...