ഇന്നത്തെ പ്രധാന വാർത്തകൾ

|JACOB CHERIAN| ക്ഷേമ പെൻഷൻ നൽകുവാൻ കേരളം 2000 കോടി രൂപാ കടമെടുക്കുന്നു. ◾സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കുന്നു. സാമൂഹ്യ സുരക്ഷ പെന്ഷന് കമ്പനി വഴി വായ്പയെടുത്ത് പെന്ഷന് നല്‍കാനും ബാക്കി തുക നിത്യ ചെലവുകള്‍ക്കു വിനിയോഗിക്കാനുമാണു പരിപാടി. തോമസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 80-ാമത് ഓർമ്മപ്പെരുന്നാൾ 21,22 തീയതികളിൽ ആചരിക്കും. ◾തിരുവല്ല തിരുമൂലപുരം സെൻമേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന തോമസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 80-ാമത് ഓർമ്മപ്പെരുന്നാൾ 21 ,22 തീയതികളിൽ ആചരിക്കും.21ന് വൈകുന്നേരം 6 ന് കബറിങ്കൽ പ്രാർത്ഥന, തുടർന്ന് നടക്കുന്ന ബ അനുസ്മരണ പ്രഭാഷണം തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറൽ റവ.ഡോ. ഐസക് പറപ്പള്ളിൽ നിർവ്വഹിക്കും. ഇതേ തുടർന്ന് തിരിപ്രദിക്ഷിണം. 22 ന് രാവിലെ 6.30 ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന . ഇതിന് ശേഷം ധൂപ പ്രാർത്ഥന, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി. ഫാ. വർഗീസ് ചാമക്കാല അറിയിച്ചു. സംസ്ഥാനവ്യ...