Posts

Showing posts from October 8, 2022

പ്രഭാതവാർത്തകൾ കാണാം.

  | KURIAKOSE NIRANAM | ക്രിസ്ത്യൻ,മുസ്ലീം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പരിഗണന നൽകണമോ എന്നറിയാൻ കമ്മീഷനെ നിയോഗിച്ചു. ◾മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കാമോയെന്നു പരിശോധിക്കാന്‍ കേന്ദ്രം കമ്മീഷനെ നിയോഗിച്ചു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളിലെ ദളിതര്‍ക്ക് പട്ടിക ജാതി സംവരണ ആനുകൂല്യം നല്കണമെന്ന ആവശ്യം പഠിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രകുമാര്‍ ജയിന്‍, യുജിസി അംഗം ഡോ. സുഷ്മ എന്നിവര്‍ അംഗങ്ങളാണ്. യുവാവിനും കുഞ്ഞിനും പരിക്കേറ്റു. ◾ തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം. ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35) മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവ...