Posts

Showing posts from October 27, 2022

പരുമല ലയൺസ് ക്ലബ് ട്രാവൻകൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പും,സൗജന്യ ചികിത്സയും നടത്തി

Image
കടപ്ര ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ലയൻസ് ക്ലബ് ഗവർണർ ഡോക്ടർ സണ്ണി വി സക്കറിയ ഉത്ഘാടനം ചെയ്തു. കടപ്ര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ അധ്യക്ഷത വഹിച്ചു.  കടപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികളെ പരിശോധന നടത്തുന്നതിനായി ലയൻസ് ക്ലബ്‌ ട്രാവൺകൂർ എമിറേറ്റ്സ് പണി കഴിപ്പിച്ചു നൽകിയ പുതിയ ക്യാബിന്റെ താക്കോൽ ദാനം  ഡോക്ടർ  കെ.ദിലീപ് കുമാർ നിർവഹിച്ചു. ഡോ. പെരുമാൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി എബ്രഹാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ പണിക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശിവദാസ് യു പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ :ലക്ഷ്മി ദിവാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു   2023 ജൂൺ വരെയുള്ള എല്ലാ മാസത്തിലെയും അവസാന വ്യാഴാഴ്ച സൗജന്യ ചികിത്സാ സൗകര്യം ലഭ്യമായിരിക്കും .

പരുമല കെ വി യു പി സ്കൂളിലെ അധ്യാപകർക്ക് എതിരെ നടക്കുന്ന ആരോപണം അടിസ്ഥാനരഹിതം.

Image
|KURIAKOSE NIRANAM| പരുമല കെ വി യു പി സ്കൂളിലെ അധ്യാപകർക്കെതിരെ മുട്ടായി കൊടുത്തു എന്ന് പറയുന്ന വിവാദത്തിന് അടിസ്ഥാനമില്ലെന്ന്  കണ്ടെത്തൽ . ഫീസ് കൊടുക്കാൻ കുട്ടികൾ ആരോ ഓഫീസിൽ എത്തിയപ്പോൾ അതിൽ ഏതോ ഒരു കുട്ടിക്ക് ഒരു മുട്ടായി ടീച്ചർ യാദ്യശ്ചികമായി നൽകി. എന്നാൽ അതിനു ശേഷം എത്തിയ കുട്ടിക്ക് മുട്ടായി കൊടുത്തില്ല. മുട്ടായി കൊടുത്തത് ഒരു യാദൃശ്ചിക സംഭവമായതിനാൽ ടീച്ചർ ഇത് ശ്രദ്ധിച്ചതുമില്ല.എല്ലാവർക്കും മുട്ടായി കൊടുക്കുവാൻ ടീച്ചറിന്റെ കൈവശം മുട്ടായി ഇല്ലായിരുന്നു താനും.  മുട്ടായി കിട്ടിയില്ലെന്നും പറഞ്ഞ് ഏതോ ഒരു കുട്ടി അത് വീട്ടിൽ ചെന്ന് രക്ഷിതാവിനോട് പറഞ്ഞു. പെട്ടെന്ന് പ്രതികരിക്കുന്ന ഒരു രക്ഷിതാവ് ഇത് വലിയ പ്രശ്നമാക്കി മാറ്റുകയായിരുന്നു.  ഈ നിസ്സാര സംഭവം  ഇപ്പോൾ വർഗീയവൽക്കരിച്ച് പ്രചരിപ്പിക്കുകയാണ്.  ഇതിനിടെ കെ വി എൽ പി സ്കൂളിനെതിരെ കള്ളത്തരം പ്രചരിപ്പിച്ച് ഈ സ്കൂളിലെ കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള മറ്റ് സ്കൂളുകാരുടെ പ്രവർത്തനമാണ് ഇത് എന്നും പറയുന്നു .ആരോപണം ഉന്നയിച്ച രക്ഷിതാക്കൾക്ക് പണം നൽകിയാണ് അവരെക്കൊണ്ട് ഇത്തരം ഒരു ആരോപണം ഉന്നയിപ്പിച്ചത്...