Posts

Showing posts from February 13, 2023

എല്ലാ പുതിയ വാർത്തകളും വായിക്കാം.

Image
 |JACOB CHERIAN| മാരാമൺ കൺവൻഷൻ ആരംഭിച്ചു. "ഭാരതത്തിൽ അക്രമത്തിന് ഇരയാകുന്ന സുവിശേഷകരുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നടപടി സ്വീകരിക്കണം." മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ. ◾ ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 128-ാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. ദൈവത്തെ കണ്ടെത്തുന്നതിനുള്ള ഒരു തീർത്ഥയാത്രയാണ് മാരാമൺ കൺവെൻഷൻ.സാമൂഹതിന്മകൾക്കെതിരെ പ്രവർത്തിക്കാനും, അപരന്റെ ആവശ്യ-സൗകര്യങ്ങൾ പരിഗണിച്ച് സാഹോദര്യം നില നിർത്തി ജീവിക്കാൻ ദൈവജനത്തിന് കഴിയണമെന്നും മെത്രാപ്പോലീത്താ സന്ദേശം നൽകി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, രാജു ആൻറണി, വീണാ ജോർജ്, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, മാത്യു ടി.തോമസ് എം.എൽ.എ, മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, എന്നിവർ കൺവെൻഷൻ പന്തലിൽ മുൻ നിരയിൽ പങ്കെടുത്തു. മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ സർക്കാരിന് വിമർശനം സംസ്ഥാന സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിലെ ഇന്ധന സെസ്സ്, വെള്ളക്കര വർദ്ധനവ് ഇവ സാധാരണക്കാരന് താങ...