Posts

Showing posts from February 12, 2023

എല്ലാ വാർത്തകളും വായിക്കാം.

Image
| JACOB CHERIAN| പൊയ്കയിൽ ശീകുമാര ഗുരുദേവൻ്റെ 145-ാമത്  ജൻമദിന ആഘോഷം നാളെ മുതൽ. ◾പ്രത്യക്ഷ രക്ഷാ ദൈവസഭാ (പി.ആർ.ഡി.എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജൻമദിനം ആദിയർ ജനതയുടെ ദേശീയോൽസവമായി സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നാളെ മുതൽ 19 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. നാളത്തെ പരിപാടികൾ രാവിലെ 9 ന് സഭാപ്രസിഡന്റ് വൈ.സദാശിവൻ പതാകയുയർത്തും. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടക്കും. വൈകുന്നേരം 4 ന് എട്ടു കരയുടെ നേതൃത്വത്തിൽ പൊയ്കാപ്രദക്ഷിണം. വൈകുന്നേരം 6 ന് ആദിയർ ദീപം മാസികയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ച് ആദിയർ ദീപത്തിൻ്റെയും മീഡിയ സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാധ്യമ ചരിത്ര പ്രദർശനം ‘ബിഹൈൻഡ് ദ ലെറ്റേഴ്സ്’ എഴുത്തുകാരനും അവാർഡ് ജേതാവുമായ രാജേഷ് കെ.എരുമേലി ഉദ്ഘാടനം ചെയ്യും. വിശുദ്ധ സന്നിധാനങ്ങളിലെ പ്രാർത്ഥനകൾക്ക് ശേഷം രാത്രി 8ന് നടക്കുന്ന എട്ടുകര സമ്മേളനം സഭാപ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. ഹൈ കൗൺസിൽ അംഗം സി കെ ജ്ഞാനശീലൻ അധ്യക്ഷനായിരിക്കും. ഗുരുകുല ഉപശ്രേഷ്ടൻ എം ഭാസ്കരൻ അനുഗ്രഹ പ്രഭാഷണവും വൈ...