Posts

Showing posts from February 25, 2023

ഇന്നത്തെ പുതിയ വാർത്തകൾ കാണാം.

Image
|JACOB CHERIAN| പത്തനംതിട്ട ജില്ല സമ്പൂർണ്ണ ശുചിത്വ ജില്ലയാക്കാൻ പദ്ധതി.  ◾സമ്പൂർണ്ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി താഴെ തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ "നിർമ്മല ഗ്രാമം -നിർമ്മല ഗ്രാമം -നിർമ്മലനഗരം - നിർമ്മല ജില്ല " പദ്ധതി ശിൽപ്പശാലയിൽ തീരുമാനം.  ചരൽക്കുന്നിൽ കഴിഞ്ഞ 3 ദിവസമായി നടന്നു വന്ന ശിൽപ്പശാലയിലാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെയും, നഗരസഭകളിലെയും ഓരോ വാർഡുകളിലും രണ്ടംഗങ്ങളെ ഉൾപ്പെടുത്തി ഹരിത കർമ്മ സേന ഏപ്രിൽ മാസത്തിൽ തന്നെ പുന:സംഘടിപ്പിക്കുക, ഹരിതസേനാംഗങ്ങൾക്ക് യൂസർ ഫീ ലഭിക്കുമെന്ന് ഉറപ്പാക്കുക, പഞ്ചായത്ത് / നഗരസഭകളിൽ ശുചിത്വ കൗൺസിൽ രൂപീകരിച്ച് വിപുലമായ ശുചിത്വ കൗൺസിൽ ഏപ്രിൽ മാസം തന്നെ നടത്തുക, പഞ്ചായത്ത് / നഗരസഭാ പ്രദേശങ്ങളിൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് എല്ലാ വാർഡുകളിലും എം.സി.എഫ് സ്ഥാപിക്കുക തുടങ്ങിയ തീരുമാനങ്ങൾ ശിൽപ്പശാലയിൽ അംഗീകരിച്ചു. ജില്ലയിലെ എല്ലാ വീടുകളിലും മാലിന്യ സംസ്കരണത്തിന് തൊഴിലുറപ്പ് പദ്ധതി മുഖേന സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനമെടുത്തു.കൂടാതെ ...