Posts

Showing posts from November 7, 2022

ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
സ്വന്തം ലേഖകൻ   മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സുപ്രീംകോടതി സാമ്പത്തിക സംവരണം ശരിവച്ചപ്പോൾ അതിനെ എതിർത്തത് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാത്രം.  ◾ ഇത് ക്രിസ്ത്യാനികളും നായന്മാരും അടക്കമുള്ള മുന്നോക്ക ക്കാരുടെ ഇടയിൽ സിപിഎമ്മിനോട് അതൃപ്തി  ഉണ്ടാക്കുമെന്ന് റിപ്പോർട്ട് .  എന്നാൽ കേരളത്തിലെ സിപിഎം നേതാക്കന്മാർ ഇതിനോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.  വെള്ളാപ്പള്ളിപ്പോലും  മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം അനുവദിക്കുന്നതിൽ തെറ്റില്ല എന്ന് പറയുന്ന അവസരത്തിലാണ് യെച്ചൂരിയുടെ ഈ പ്രതികരണം.  സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണെന്നും സി പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  റിപ്പോർട്ടിനെ പിന്നെ വിമർശിച്ചത് മുസ്ലിം ലീഗാണ്. മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.  ഭരണഘടനാ തത്വങ്ങളുടെ ലംഘനമല്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു.   എൻ എസ് എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോട...