Posts

Showing posts from December 30, 2022

പുതിയ വാർത്തകൾ ഒറ്റനോട്ടത്തിൽ.

Image
 |JACOB CHERIAN| മോക്ക് ഡ്രില്ലിൽ ഒഴിവാക്കാമായിരുന്ന യുവാവിന്റെ മരണം ഒരു കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കി. എം ഡി ആർ എഫിന് നാണക്കേടും. ◾ തിരുവല്ല - എൻ ഡി ആർ എഫ്  മണിമലയാറ്റിൽ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ മുങ്ങിത്താണു അപകടത്തിൽപ്പെട്ട്  ആശുപത്രിയിൽ ആയിരുന്ന യുവാവ് മരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമൻ (34) ആണ് മരിച്ചത്. മോക്ഡ്രില്ലിൽ  പങ്കെടുക്കുമ്പോൾ ആണ് ബിനു ചെളിയിൽ പുതഞ്ഞു മുങ്ങിത്താണത് .  അരമണിക്കൂറിനു ശേഷം ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.ശരിയായ രീതിയിലുള്ള പരിശീലനം ഇല്ലാതെയാണ് മോക്ക് ഡ്രിൽ നടത്തിയത്.അപകടത്തിന്റെ വീഡിയോ കാണാം - കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ◾ചൈന ,ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും. എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. യാത്രക്ക് 72 മണിക്...