Posts

Showing posts from October 24, 2022

ഗുണ്ടയ്ക്ക് വേണ്ടി പോലീസിനെ തല്ലിയ സർക്കാർ സ്കൂൾ അധ്യാപകനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു.

Image
|KURIAKOSE NIRANAM| പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ വന്ന എസ്ഐമാരെ ആക്രമിച്ച പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ സർക്കാർ സ്കൂൾ അധ്യാപകനെ പ്രതിയാക്കിആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.  ചെറുകോലിലെ സർക്കാർ എൽപി സ്കൂൾ അധ്യാപകനും സിപിഐ നേതാവുമായ കെഇ തൻസീർഉൾപ്പെടെയുള്ളവർക്കെതിരെയാണ്ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ്കേസെടുത്തത്. ഇവരുടെ മർദനമേറ്റകുന്നിക്കോട് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ വൈശാഖ് കൃഷ്ണൻ, ഗ്രേഡ് എസ് ഐ ഫൈസൽ എന്നിവർചികിൽസയിലാണ്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചെറുകോൽപഞ്ചായത്തിൽ കാട്ടൂർ പേട്ടയിലായിരുന്നു സംഭവം. ഇവിടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിറാജിനെ തേടിയാണ് കുന്നിക്കോട്ട് നിന്ന്പോലീസ് വന്നത്. കുന്നിക്കോട് സ്റ്റേഷൻപരിധയിൽ തലച്ചിറ എന്ന ക്ലാസിൽപതിനഞ്ചു വയസുള്ള പത്താം കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സിറാജ്. ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്  ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന്  പറയുന്നു. അതിലൊരു ഭാര്യയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ്ലൈനിന്റെ റിപ്പോർട്ട് പ്രകാരം കുന്നിക്കോട് പോലീസ് പോക്സോ കേസ് രജിസ്റ്...