Posts

Showing posts from February 18, 2023

ഇന്നത്തെ പുതിയ വാർത്തകൾ കാണാം.

Image
 |KURIAKOSE NIRANAM| മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മൂന്നൂപേരെ പമ്പയാറ്റിൽ കാണാതായി. മാവേലിക്കര കണ്ണമംഗലം സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവർക്കായി തെരച്ചിൽ തുടരുന്നു. മാരാമണ്ണിനും ആറന്മുളക്കും മധ്യേ നിക്ഷേപ മാലിക്കും പരപ്പുഴ കടവിനും ഇടയിലാണ് ആണ് അപകടം. എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ല : കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ◾സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാനോ നടത്താനോ പാടില്ലെന്ന് സര്‍ക്കാര്‍. ചാനല്‍ തുടങ്ങുന്നതിലൂടെ ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അനുമതി തേടി അഗ്നിശമന സേനാംഗം നല്‍കിയ അപേക്ഷ നിരസിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. വൻ ക്രമക്കേട് . ◾മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും വന്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. പത്തു കൊല്ലത്തിനിടെ ബില്ലുകളും വൗച്ചറുകളുമില്ലാതെ വന്‍തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ...

എല്ലാ പുതിയ വാർത്തകളും കാണാം.

Image
|JACOB CHERIAN | ശശി തരൂർ എം.പി ഇന്ന് തിരുവല്ലയിൽ . ◾ തിരുവല്ല വൈ.ഡബ്ള്യു.സി.എ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വൈ.ഡബ്ള്യു.സി.എ ഹാളിൽ  ശശി തരൂർ എം.പി. നിർവ്വഹിക്കും. Y. W. C.A പ്രസിഡന്റ് ഐറിൻ കോശി അദ്ധ്യക്ഷത വഹിക്കും. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും , മാതൃൂടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. അപ്ഹോൾസ്ട്രി കടയിൽ അഗ്നിബാധ-ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം . ◾ തിരുവല്ലയ്ക്കും - ഇടിഞ്ഞില്ലത്തിനും മദ്ധ്യേ എം.സി റോഡരികിലുള്ള പെരുന്തുരുത്തിയിലെ എസ്.എൻ.അപ്- ഹോൾസ്ട്രിയിലാണ് ഇന്നലെ 10 ന് അഗ്നിബാധയുണ്ടായത്.കടയിലെ കംപ്രസ്സർ,തയ്യൽ മെഷീൻ, ഫർണിച്ചറുകൾ, തുണിത്തരങ്ങൾ ഉൾപ്പടെ കത്തി നശിച്ചു.തീ പുറത്തേക്ക് പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കടയിൽ ആളില്ലാത്ത സമയത്താണ് അഗ്നിബാധയുണ്ടായത്. കടയുടെ സമീപത്തെ ജെ.ജെ ഫ്യൂവൽസ് പമ്പിലെ ജീവനക്കാർ അവിടുത്തെ അഗ്നിശമനി ഉപയോഗിച്ച് ആദ്യം തന്നെ തീ അണയ്ക്കാൻ നടത്തിയ ശ്രമമാണ് തീ പുറത്തേക്ക് പടരാതിരിക്കാൻ കാരണമായത്.തിരുവല്ലയിൽ നിന്ന് അഗ്നിശമന സേന എത്തി തീ പൂർണ്ണമായും അണക്കുകയായിരുന്നു ന്യായത്തിൻ്റെ രാജ്യമുണ്ടാക്കണം : ശശി ...