Posts

Showing posts from September 20, 2022

കേരള ബാങ്കിൽ നിന്ന് ജനങ്ങൾ ധാരാളം പണം പിൻവലിക്കുന്നതായി വാർത്ത - കേരള ബാങ്കിന്റെ ജപ്തി ഭീഷണി, ഇരമല്ലിക്കര കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

Image
കേരള ബാങ്കിൽ നിന്നും  പണം ജനങ്ങൾ പിൻവലിക്കുന്നതായി വാർത്ത. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിന്നാലെയാണ് സഹകരണ ബാങ്കിൽ നിന്ന് ജനങ്ങൾ പണം പിൻവലിച്ചു തുടങ്ങിയത്. വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിയിൽ  ജീവനൊടുക്കിയ   പെൺകുട്ടി അഭിരാമി (18)  ഇതിന്റെ ഭാഗമായി കേരള ബാങ്കിൽ നിന്നും ധാരാളമായി പണം ജനങ്ങൾ പിൻവലിച്ചു തുടങ്ങി. തിരുവല്ലയിലെ ഒരു പ്രശസ്ത പള്ളി അവരുടെ അക്കൗണ്ട് കേരള ബാങ്കിൽ നിന്ന് ഈയിടെ പിൻവലിക്കുകയുണ്ടായി. അവിടെ നിക്ഷേപിച്ചിരുന്ന ലക്ഷക്കണക്കിന് തുകയാണ് പിൻവലിച്ചത്. ഒരു വശത്തുകൂടി ജപ്തി ചെയ്യുകയും മറുവശത്ത് ജപ്തി നടപടികളെ തള്ളിപ്പറയുകയും ആണ് കേരള സർക്കാർ ചെയ്യുന്നത് എന്നാണ് ആരോപണം. ഏറ്റവും നല്ല തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് മന്ത്രി വാസവന്റെ പ്രസ്താവനയാണ് . ഒരു വശത്ത് ഉദ്യോഗസ്ഥരെ കൊണ്ട് ചെയ്യിപ്പിക്കുകയും, അവസാനം നിരപരാധികളായ ഉദ്യോഗസ്ഥരുടെ മേൽ കുതിര കയറുകയാണ്  ഗവൺമെൻറ് ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത് സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്നാണ് മന്ത്രി വി എൻ വാസവൻ പറയുന്നത്. കൊല്ലത്ത് വീടിൻ്റെ ജപ്തി സംബന്ധി...

ഇന്നത്തെ പ്രഭാത വാർത്തകൾ വായിക്കാം.20.09.2020

◾അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിക്കും കൊല്ലം ബാർ അസോസിയേഷൻ അംഗം അഡ്വ. പനമ്പിൽ എസ് ജയകുമാറിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് ഹൈക്കോടതി ബഹിഷ്കരിക്കും. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്കരണം. ഇന്നത്തെ ബഹിഷ്കരണം കോടതി നടപടികളെ ബാധിച്ചേക്കും. കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ പനമ്പില്‍ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മർദ്ദിച്ചതില്‍‌ പ്രതിഷേധിച്ച് കൊല്ലം കോടതിയില്‍ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു. ആരോപണവിധേയരായ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍‍ഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.വാഹനാപകടത്തെ തുടര്‍ന്ന് പ്രശ്നമുണ്ടാക്കിയപ്പോഴാണ് അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തതെന്നും അഭിഭാഷകന്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയെന്നുമാണ് കരുനാഗപ്പളളി പൊലീസിന്റെ വിശദീകരണം. ഇതിന് തെളിവായി വിഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. വിലങ്ങുവച്ച് ലോക്കപ്പില്‍ മര്‍ദ്ദിച്ചപ്പോഴാണ് സ്റ്റേഷനില്‍ ബഹളം വച്ചതെന്നും ഇതിന്റെ വിഡിയോ പ്രചരിപ...