Posts

Showing posts from February 21, 2023
Image
JACOB CHERIAN തിരുവല്ലയിൽ അന്യംനിന്നുപോയ കരിമ്പു കൃഷി പുനരാരംഭിക്കാൻ നടപടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി. ◾കരിമ്പ് കൃഷിയിലൂടെ ഒരു കാലത്ത് പഞ്ചസാര ഉൽപ്പാദിപ്പിച്ചു വന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി കരിമ്പിന്റെ ലഭ്യത കുറവിനാൽ പഞ്ചസാര ഉൽപ്പാദനത്തിൽ നിന്നും പമ്പാ ഷുഗർ ഫാക്ടറി പിന്മാറിയ സാഹചര്യത്തിലാണ് കരിമ്പിൻ കൃഷി   പുനരാരംഭിക്കാൻ കടപ്ര ഗ്രാമപഞ്ചായത്ത് ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ഇതിനായി തയ്യാറാക്കി മുന്നിട്ടിറങ്ങിയത്.ഇതോടെ രൂപീകൃതമായ പമ്പ കരിമ്പ് കർഷക സമിതിയുടെ നേതൃത്വത്തിൽ പരുമലയിൽ 10 ഏക്കർ ഭൂമിയിൽ കരിമ്പ് കൃഷിക്ക് തുടക്കമിട്ടു.. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കടപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ (പരുമല ) നടന്ന ഉദ്ഘാടന ചടങ്ങിൽ കർഷക സമിതി പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിജി പണിക്കർ, പഞ്ചായത്തംഗങ്ങളായ സാജിത്, വിമല ബെന്നി, കർഷക സമിതി നേതാക്കളായ സജി അലക്സ്, ശ്രീരേഖ.ആർ.നായർ, ഷിബു വറുഗീസ്, ര...