Posts

Showing posts from January 15, 2023

പുതിയ വാർത്തകൾ

Image
| JACOB CHERIAN| തിരുവല്ലയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു ◾എം.സി.റോഡിൽ തിരുവല്ല രാമൻചിറ ഭാഗത്ത് ശനിയാഴ്ച രാത്രി 12.30 ഓടെ ഉണ്ടായ അപകടത്തിൽ മുത്തൂർ ലക്ഷ്മി നിവാസിൽ രാധാകൃഷ്ണന്റെ മകൻ വിനീത് (കണ്ണൻ -36) ആണ് മരിച്ചത്. വിനീത് സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സൈഡ്മിറർ ലോറിയിൽ തട്ടി മറിഞ്ഞ ബൈക്ക് ലോറിക്കടിയിൽ പെടുകയായിരുന്നു. മുത്തൂരിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകയായിരുന്ന വിനീത് അതേ ദിശയിൽ തന്നെ പോകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ല പോലീസ് പറഞ്ഞു അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിനീതിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ തകരാറിലായ വഴിവിളക്കുകൾ നന്നാക്കുന്ന കരാറുകാരന്റെ കീഴിൽ പണിയെടുക്കുന്ന ജോലിക്കാരനാണ് വിനീത്. മൂതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിൽ updated News. 3.40 PM കേരളത്തിൽ വന്യജീവികൾ വർധിക്കുന്നത് നടപടി വേണം.കേരളം സുപ്രീം കോടതിയെ സമീപിക്കും. ◾കേരളത്തിലെ വനങ്ങളില്‍ വന്യജീവികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ നടപടി വേണമെന്ന ആവശ്യവുമ...