രാത്രി വാർത്തകൾ കാണാം.

✒️കുറിയാക്കോസ് നിരണം|തിരുവല്ല വാർത്തകൾ ത്രിപുരയിൽ ക്രിസ്ത്യൻ ദേവാലയം തകർക്കുബോഴും പ്രാർത്ഥന തുടരുന്ന വിശ്വാസികളുടെ വീഡിയോ പുറത്ത് വന്നു. ◾തകര്‍ക്കാം, കൊല്ലാം..! പക്ഷേ ക്രിസ്തു വിശ്വാസം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം അക്രമികള്‍ തകര്‍ക്കുമ്പോഴും പ്രാര്‍ത്ഥന തുടരുന്ന വിശ്വാസികളുടെ ദൃശ്യങ്ങള്‍. ഞായറാഴ്ച (ഒക്ടോബര്‍ 2) പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അവിടെ എത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുണ്ടാക്കിയ പ്രാര്‍ത്ഥനാലയം വലിച്ച് കീറുകയായിരുന്നു. അക്രമം നടക്കുമ്പോഴും വിശ്വാസികള്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുവാന്‍ തയാറായിരിന്നില്ല. അമര്‍പൂരിലെ സെന്റ് ജോസഫ് വാസ് ഇടവകയില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമങ്ങളില്‍ ഒന്നായ കൊമാലിയില്‍ മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാറുള്ളത്. കടന്നലിന്റെ കുത്തേറ്റ് മരിച്ചു. ◾ പത്തനംതിട്ട :കടന്തലിൻ്റെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളി മരണമടഞ്ഞു.പത്തനംതിട്ട അന്ത്യാളൻക്കാവ് ആറൊന്നിൽ ജോസഫ് മാത്യൂ(രാജു-60) അന്തരിച്ചു.സംസ്ക്ക...