നിരണം ചുണ്ടൻ വള്ളത്തിന്റെ യഥാർത്ഥ ശില്പി റെജി അടിവാക്കൽ എഴുതുന്നു...

| KURIAKOSE NIRANAM | നിരണം ചുണ്ടൻ വള്ളത്തിന്റെ യഥാർത്ഥ ശില്പി റെജി അടിവാക്കലിന്റെ നന്ദി സ്മരണ വായിക്കാം. "നന്ദിയോടെ നാടിനോട് ഒരു വാക്ക്" .................... നിരണം ചുണ്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ വന്ദനം വളരെ സന്തോഷത്തോടും ആത്മാഭിമാനത്തോടും കൂടിയാണ് ഇ നിമിഷം ഞാൻ നിങ്ങളുടെ മുൻപിൽ നിൽക്കുന്നത്. എല്ലാത്തിനും ഞാൻ ആദ്യമേ സർവശക്തനു നന്ദി അർപ്പിക്കുന്നു 🙏🏽 2021 ഒക്ടോബർ 10 തീയതി അതായതു ഇന്നേക്ക് ഒരു വർഷം തികയുന്നു. നമ്മുടെ നിരണം ചുണ്ടന് വേണ്ടിയുള്ള ആദ്യ യോഗം കൂടിയിട്ട് വളരെ പ്രതിസന്ധി നിറഞ്ഞു നിന്ന കാലഘട്ടം ഒരു സൈഡിൽ കോവിഡ് മറ്റൊരു സൈഡിൽ കോവിഡ് മുഖന്തരം ഉളവായി വരുന്ന പ്രയാസങ്ങൾ , മഴ , വെള്ള പൊക്കം ഇതിനെ എല്ലാം തരണം ചെയ്തു നമ്മുടെ ചുറ്റുപാടുള്ള ഏതാനും ചില വള്ളം കളി പ്രേമികളുടെ ആവേശം അണപ്പൊട്ടി ഒഴുകിയ സമയം കോവിഡിനെയും , പ്രതിസന്ധികളെയും മറികടന്നു "നിരണം ചുണ്ടൻ " എന്ന ആവേശം വാനോളം ഉയർത്തി പൂർവികൻമാർക്ക് മക്കൾ നൽകുന്ന ഹൃദയത്തിന്റെ കൈയോപ്പ് എന്ന മുദ്രാവാക്യം നീലാകാശത്തോളം മുഴക്കി ആ അലയോലികൾ നിരണം കരയോന്നാകെ ആവേശത്താൽ പ്രകമ്പനം കൊണ്ടു. നമ്മുടെ ചുറ്റും അനേകം വള...