Posts

Showing posts from August 24, 2022

പമ്പ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട – കെഎസ്ഇബി ലിമിറ്റഡ് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 24.08.2022 തീയതി 2 AM-ന് 192.63 മീറ്റർ എത്തിയിട്ടുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ടി ഡാമിന്റെ 3 ഷട്ടറുകൾ 10 CM വീതം ഉയർത്തി 17 കമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കികൊണ്ടിരിക്കുകയാണ് . ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 ക്യുമെന്റ് മുതൽ 200 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടണമെന്ന് കെഎസ്ഇബി കക്കാട് ഡാം സേഫ്റ്റി ഡിവിഷൻ വിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്. ഡാമിന്റെ 3 ഷട്ടറുകൾ നിയന്ത്രിതമായ രീതിയിൽ 30 CM മുതൽ 120 CM വരെ ഘട്ടംഘട്ടമായി ഉയർത്തി 100 കൃമെക്സ് മുതൽ 150 കൃമെക്സ് വരെ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടുന്നതാണ്. ഇപ്രകാരം പുഴയിലുടെ ഒഴുക്കിവിടുന്ന ജലം 2 മണിക്കൂറിനുള്ളിൽ ആങ്ങമുഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരുകയും കക്കാട്ടാറിലെ ജലനിരപ്പ് 20 cm വരെ ഉയരുവാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തുള്ളവർക്കും, പൊതുജനങ്ങൾക്കും ജാ...

പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി

  സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു. ഇതൊക്കെ അധികാരികൾ കണ്ണ് തുറന്നു കാണണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പൊതുനിരത്തിലെ കൊടിതോരണങ്ങൾക്കെതിരെ അതിശക്തമായി നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരുന്നത്. കൊടിതോരണങ്ങളും ബോ‍ർഡുകളും സ്ഥാപിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. റോഡ് അരികിലെ ഫ്ലെക്സ് ബോർഡുകളുടെ പേരിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പിന്നാലെ പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണമേർപെടുത്തി സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിലും ഹൈക്കോടതി നേരത്തെ അത്യപ്തി അറിയിച്ചിരുന്നു.