Posts

Showing posts from November 16, 2022

16/11/2022ഏറ്റവും പുതിയ വാർത്തകൾ.

Image
  |SABU JOHN ◾മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കി. വീട്ടിൽ തന്നെയാണ് രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രി ഓഫിസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനിൽ ആണ് നടത്തിയത്. ◾കേരളത്തിൽ കാന്ത മെത്തയുടെ പേരിൽ വൻ തട്ടിപ്പ്.ആമസോണിലും ഫ്ലിപ്കാർട്ടിലും 2000 രൂപ വില വരുന്നതാണ് മേത്തയാണ് 12,000 രൂപയ്ക്ക് വിൽക്കുന്നത്.കയ്യിൽ കെട്ടുന്ന ഒരു കാന്ത ബെൽറ്റും ഇവർ വിൽക്കുന്നു.200 രൂപയാണ് ഇതിന്റെ ആമസോണിലെ വില.ജപ്പാൻ ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു തട്ടിപ്പാണിത്.മണി ചെയിൽ മോഡലിലാണ് മെത്ത വിൽക്കുന്നത്.ഒരാളെ ചേർന്നിട്ട് ഇടതുവശത്തും വലതുവശത്തും ഓരോരുത്തർ മെത്ത വാങ്ങിയാൽ നിൽക്കുന്ന ആളിന് 6000 രൂപ കിട്ടും. ഇതിൽ ആകൃഷ്ടരായാണ് ഇതിൽ ആളുകൾ ചേരുന്നത്. ◾ക്യാൻസര്‍ ചികിത്സയ്ക്കുള്ള മരുന്നെന്ന തരത്തില്‍ മാര്‍ക്കറ്റിലെത്തിക്കൊണ്ടിരുന്ന വ്യാജമരുന...