Posts

Showing posts from February 16, 2023

എല്ലാ പുതിയ വാർത്തകളും വായിക്കാം.

Image
 |JACOB CHERIAN| തിരുവല്ല വൈ ഡബ്ള്യു സി എ നവതിയുടെ നിറവിൽ. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 18 ന് രാവിലെ 9.30 ന് ശശി തരൂർ എം പി നിർവ്വഹിക്കും. ◾ കോഴി മണ്ണിൽ ദിവാൻ ബഹദൂർ ഡോ.വി. വറുഗീസിന്റെയും, സഹധർമ്മിണിയുടെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് 1933ൽ ഈ പ്രസ്ഥാനം തുടക്കമിടാൻ ഇടയായത്.പ്രസ്ഥാനത്തിന് ഭൂമിയും, കെട്ടിടവും സംഭാവന നൽകിയതും മനുഷ്യ സ്നേഹികളായ ഇവർ തന്നെയാണ്. സ്ത്രീ ശാക്തീകരണം, വിദ്യാർത്ഥിനികൾക്കും, വിവിധ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരായ വനിതകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന ഹോസ്റ്റൽ എന്നീ ലക്ഷ്യത്തോടെയായിരുന്നു തിരുവല്ല വൈ.ഡബ്ള്യു.സി.എ യുടെ തുടക്കം. പിന്നീട് തിരുവല്ല മെഡിക്കൽ മിഷൻ, ജി.കെ.ഹോസ്പിറ്റൽ എന്നീ ആതുരസേവന കേന്ദ്രങ്ങളിൽ കാന്റീൻ സൗകര്യം ഒരുക്കി രോഗികൾക്കും, സഹായികൾക്കും, ആശുപത്രി ജീവനക്കാർക്കും സഹായകരമായ നിലപാട് എടുത്തതും വൈഡബ്ള്യു.സി.എ ആണ്.തുടർന്ന് നഴ്സറി സ്കൂൾ,തയ്യൽ പരിശീലന ക്ലാസ്സ് തുടങ്ങി പല സംരംഭങ്ങളും ആരംഭിച്ചു. ഇത്തരത്തിൽ പ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന പ്രസ്ഥാനം 1960-1980 കാലഘട്ടത്തിൽ പ്രശംസനീയമായി. ഇവിടെ പരിശീലനം നേടിയ അനേകം യുവതികൾ രാജ്യത്തിനകത്തും, വിദേശത്തും ഉന്ന...