ഏറ്റവും പുതിയ വാർത്തകൾ

|JACOB CHERIAN| ലോകകപ്പ് ഫുട്ബോളിൽ ബ്രസീൽ പുറത്തായി.ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തി. മോഷണക്കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ◾ തിരുവല്ല: കഴിഞ്ഞ ഒക്ടോബർ 4ന് കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ വലിയ പള്ളി കുത്തി തൊറന്ന് കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി തിരുമൂലപുരം മംഗലശ്ശേരി കോളനിവാസി മണിയനാണ് അറസ്റ്റിലായത്. ഇയാൾ നാല് മാസം മുമ്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തു വന്നത്. അടുത്തിടെ മറ്റൊരു മോഷണക്കേസിൽ മണിയനെ ചങ്ങനാശ്ശേരി പോലീസ് പിടികൂടിയപ്പോഴാണ് ചെങ്ങന്നൂർ പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുത്തത്. ശബരിമലയിൽ അയ്യപ്പ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു. ◾ അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ - 78 സന്നിധാനത്തിനടുത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് തൽക്ഷണം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.ജി സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക അനുസ്മരണം. ◾ വിമുക്ത ഭടൻ കൂടിയായ പ്രശസ്ത സിനിമാ നടൻ എം.ജി സോമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക അനുസ്മരണം നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രം യൂനിറ്റ് ...