23-11-2022ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

|JACOB CHERIAN| നാടക കളരി : രജിസ്ട്രേഷൻ ഇന്ന് കൂടി തിരുവല്ല: എം.ജി. സോമൻ സ്മരണാഞ്ജലിയുടെ ഭാഗമായി തിരുവല്ല മാർത്തോമ്മ കോളേജിൽ നടക്കുന്ന നാടകക്കളരിയിൽ പങ്കെടുക്കുന്നതിന് വ്യാഴാഴ കൂടി രജിസ്ട്രഷൻ ചെയ്യാം. നവംബർ 25, 26 തീയതികളിലാണ് കളരി. 17 നും 25 നും ഇടയിൽ പ്രായമുള്ള 50 പേർക്കാണ് പ്രവേശനം. സിനിമ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9447401045 ◾ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ കരിയര്‍ ചവിട്ടിമെതിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍. താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു ഉന്നത ഉദ്യോഗസ്ഥര്‍ ഫയലുകളൊന്നും കൈമാറിയില്ല. നിസഹകരണ സമരംമൂലം സര്‍വകലാശാലാ ഭരണം പ്രതിസന്ധിയിലായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നാലായിരം വിദ്യാര്‍ത്ഥികള്‍. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ഡോ. എം.എസ്. രാജശ്രീ വൈസ് ചാന്‍ലസര്‍ പദവി ഒഴിഞ്ഞതോടെയാണ് സിസ തോമസിനെ ചാന്‍സലറായ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്. നിര്യാതനായി തിരുവല്ല : മുത്തൂർ പാറയ്‌ക്കൽ (വലിയ പറമ്പിൽ) പരേതനായ പി.കെ അബ്ദുൾ കരീമിന്റെയും സുലേഖ ബീവിയുടെയും മകൻ അനൂജ് മുഹമ്മദ് കരിം (45, ആർ.എം. എസ് , ആലപ്പുഴ) നിര്യാതനായി. കബറടക്കം മുത്തൂർ ജ...