ഏറ്റവും പുതിയ വാർത്തകൾ

JACOB CHERIAN സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേപ്രാൽ ശാഖയുടെ മുന്നിൽ ക്ഷീരകർഷകർ ധർണ നടത്തി. ◾ക്ഷീര കർഷകർക്ക് പാലിന്റെ വില ഇനത്തിൽ ആഴ്ചാവസാനം ലഭിക്കേണ്ട തുക യഥാസമയത്ത് തന്നെ മേപ്രാൽ ക്ഷീര സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും നൽകുവാൻ കർഷകരുടെ ലിസ്റ്റും,തുകയും സംഘത്തിന് നിക്ഷേപമുള്ള മേപ്രാൽ എസ്.ബി.ഐ-യെ അറിയിക്കുന്നുണ്ടെങ്കിലും കർഷകർക്ക് തക്ക സമയത്ത് തൂക നൽകാതെ കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ.കൂടാതെ പണത്തിനു വേണ്ടി ബാങ്കിനെ സമീപിക്കുന്ന മുതിർന്ന കർഷകരോട് ധിക്കാരപരമായി ബാങ്ക് ഉദ്യോഗസ്ഥർ പെരുമാറുന്നതായും ആക്ഷേപം ഉന്നയിച്ചിരുന്നു. രാവിലെ തന്നെ അരംഭിച്ച ധർണ സമരം ശക്തമായതോടെ ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി ക്ഷീരകർഷക പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങൾ,ബാങ്ക് മാനേജർ എന്നിവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചർച്ചയിൽ പരിഹരിക്കപ്പെട്ടു. ക്ഷീരകർഷകർ തങ്ങൾക്ക് ആഴ്ചതോറും ലഭിക്കേണ്ട തുക വൈകി ലഭിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചർച്ച...