Posts

Showing posts from March 17, 2023

ഇന്നത്തെ വാർത്തകൾ.

Image
| JACOB CHERIAN| Type settings-KURIAKOSE NIRANAM  തിരുവല്ല റയിൽവേ സ്‌റ്റേഷനിൽ 2024 ജൂൺ മാസത്തിനുള്ളിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.  പി.കെ.കൃഷ്ണദാസ്. ◾റയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മറ്റി ചെയർ പി.കെ.കൃഷ്ണദാസ് കമ്മറ്റിയംഗങ്ങൾക്കൊപ്പം ഇന്നലെ തിരുവല്ല റയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷനിലെ പോരായ്മകളും, ആവശ്യങ്ങളും വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോടാണ് ഒരു വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്‌റ്റേഷനിൽ നടപ്പാക്കുമെന്ന് പറഞ്ഞത്. രാജ്യത്തെ ഇടത്തരം സ്റ്റേഷനുകൾ വികസിപ്പിക്കുന്ന അമൃത്ഭാരത് പദ്ധതിയിൽ തിരുവല്ല സ്റ്റേഷനെ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലും പൂർണ്ണമായും മേൽക്കൂര നിർമ്മിക്കുക, കൂടുതൽ ശൗചാലയങ്ങൾ നിർമ്മിക്കുക, കാത്തിരിപ്പ് കേന്ദ്രത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുക, ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കുക, പാർക്കിംഗ് ഏരിയ പ്രകാശപൂരിതമാക്കുക, സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവ വികസന പദ്ധതിയിൽപ്പെടും.2023 ഡിസംബറോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം അടുത്ത ...