ഏറ്റവും പുതിയ വാർത്തകൾ.

|SABU JOHN| നിരണത്ത് കഞ്ചാവ് സംഘം ഗ്യഹനാഥനെ വീട് കയറി വെട്ടി . നിരണം.ഇന്നലെ രാത്രിയിൽ കഞ്ചാവ് സംഘം ഗ്യഹനാഥനെ വെട്ടി പരിക്കേൽപ്പിച്ചു. നിരണം പഞ്ചായത്തിൽ വാർഡ് 3 - ൽ പുറന്തമാലിയിൽ സന്തോഷിനെയാണ് വെട്ടിയത്. കഞ്ചാവ് സംഘം ഈ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ പ്രതികരിച്ചതാണ് അടിപിടിയിൽ കലാശിച്ചത്. പുളിക്കീഴ് സ്റ്റേഷനിൽ പരാതി നൽകി പൊലീസ് അന്വേഷിക്കുന്നു. പിആർഡി നിക്ഷേപത്തട്ടിപ്പ് : ഉടമ അനിലും കുടുംബവും പിടിയിൽ ◾പത്തനംതിട്ട – സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്ണയും പ്രതിയാണ്. തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 20...