Posts

Showing posts from January 5, 2023

പുതിയ വാർത്തകൾ കാണാം

Image
| JACOB CHERIAN| പത്തനംതിട്ട ജില്ലയിൽ ആറു സ്കൂൾ കുട്ടികളെ ഒറ്റ ദിവസം കാണാതായി: രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും കണ്ടെത്തി: രണ്ടു പെൺകുട്ടികൾക്കായി അന്വേഷണം. ◾പത്തനംതിട്ട: ജില്ലയിൽ ഇന്ന് ഒറ്റ ദിവസം കൊണ്ട് മാത്രം കാണാതായത് ആറു സ്കൂൾ കുട്ടികളെ. ഇതിൽ നാലു പേർ പെൺകുട്ടികളാണ്. രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ജില്ലാ ആസ്ഥാനത്ത് രണ്ട് സ്കൂളുകളിൽ നിന്നായി രണ്ടും ഓതറയിൽ ഒരേ സ്കൂളിൽ നിന്ന് രണ്ടും പെൺകുട്ടികളെയാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ റാന്നി വയലത്തലയിൽ നിന്നും കാണാതായ രണ്ട് ആൺകുട്ടികളെ കോന്നിയിൽ നിന്ന് കണ്ടെത്തി. തിരുവല്ല ഓതറ എ.എം.എം സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കാണാതായ രണ്ടു പെൺകുട്ടികളെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. പത്തനംതിട്ട മാർത്തോമ്മ എച്ച്.എസ്.എസിൽ ഒമ്ബതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി, തൈക്കാവ് ഗവ. എച്ച്.എസ്.എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി എന്നിവരെ കാണാതായതായി വൈകിട്ടാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംതുടങ്ങിയെന്ന് പോല...