പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN| പുരാതനമായ ബ്രദറൺ ജനറൽ കൺവെൻഷൻ ഡിസംബർ 25 മുതൽ 2023 ജനുവരി 1 വരെ കല്ലിശ്ശേരി ബി.ബി.സി ഗ്രൗണ്ടിൽ നടക്കും. കേരളക്കരയിൽ മാരാമൺ മൺവെൻഷൻ കഴിഞ്ഞാൽ ഏറ്റവും പുരാതനമായ ബ്രദറൺ ജനറൽ കൺവെൻഷൻ ഡിസംബർ 25 മുതൽ 2023 ജനുവരി 1 വരെ കല്ലിശ്ശേരി ബി.ബി.സി ഗ്രൗണ്ടിൽ നടക്കും. ജോസ് മാത്യു ( മംഗലാപുരം), പാണ്ടപ്പിള്ള ഫിലിപ്പ് (കോട്ടയം), തോംസൺ.ബി.തോമസ് (മുംബൈ), വറുഗീസ്.കെ.കുര്യൻ (പാമ്പാടി ), എ ബി.കെ.ജോർജ്ജ് (മല്ലശ്ശേരി) ജയിംസ്.എം.തോമസ് (നെടുമ്പാശ്ശേരി) എന്നിവരാണ് ഈ വർഷത്തെ പ്രമുഖ പ്രസംഗകർ . 25 ന് വൈകിട്ട് ജനറൽ കൺവെൻഷന്റെ ഉദ്ഘാടനം ചാണ്ടപ്പിള്ള ഫിലിപ്പ് (കോട്ടയം) നിർവ്വഹിക്കും. വൈകിട്ട് 5.45 മുതൽ കൺവെൻഷൻ ത്വയർ ഗാനങ്ങൾ ആലപിക്കും തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 9 വരെ "ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ " എന്ന വിഷയത്തിൽ ജെയിംസ്.എം.തോമസ് ബൈബിൾ ക്ലാസ്സെടുക്കും.26 ന് രാവിലെ 10 മുതൽ വൈ.എം.എഫ്.ഇ സമ്മേളനം, 27 ന് കേരള സുവിശേഷകരുടെ സമ്മേളനം, 28 ന് സഹോദരി സമ്മേളനം, 29 ന് രാജസ്ഥാൻ, ഗുജറാത്ത് മിഷൻ സമ്മേളനം, 30 ന് കുടുംബ സംഗമം, 31 ന് എസ്.ബി.എസ് ചിൽഡ്രൻസ് ഫെസ്റ്റ്, ജനുവരി ഒന്നിന് ര...