Posts

Showing posts from December 17, 2022

പുതിയ വാർത്തകൾ കാണാം

Image
|JACOB CHERIAN| തിരുവല്ല: കാട്ടൂക്കരയിൽ ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചു തകർത്തു.  ◾ കൊച്ചുപുരയിൽ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.  ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. വീടിന്റെ എല്ലാ ജനൽ ചില്ലുകളും തകർത്ത നിലയിലാണ്. ബഹളം കേട്ട് അലമുറയിട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനാലയിലൂടെ കുരുമുളക് സ്പ്രേ അടിച്ച ശേഷമാണ് ആക്രമണം അഴിച്ചു വിട്ടത്. വീടിനുള്ളിലുണ്ടായിരുന്ന നാല് നായ്ക്കളെയും അക്രമികൾ വെറുതെ വിട്ടില്ല. ഇവയുടെ കണ്ണിലും കുരുമുളക് സ്പ്രേ ഉപയോഗിച്ച് പരുക്കേൽപ്പിച്ചു. വീടിന് കുറച്ച് മാറി നിർത്തിയിരുന്ന അജിതയുടെ ഇന്നോവ കാറിന്റെ എല്ലാ ചില്ലുകളും അക്രമികൾ പൊട്ടിച്ചു. വടിവാളും, കമ്പിവടികളുമായി എത്തിയ ഗുണ്ടകളെ കണ്ട് പേടിച്ച് സമീപവാസികളും വീടിനു പുറത്തിറങ്ങിയില്ല. വീടിന്റെ കാർ ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും അക്രമികൾ തകർത്തു. വീടിന്റെ പ്രധാന വാതിലും വടിവാളും ഉപയോഗിച്ച് തകർത്തെങ്കിലും പൂട്ട് തുറക്കാനായില്ല. വീടിനുള്ളിലെ എല്ലാ ജല വിതരണ കുഴലുകളും മുറിച്ചു മാറ...

ഏറ്റവും പുതിയ വാർത്തകൾ കാണാം.

Image
 |JACOB CHERIAN| കേരള വനിതാ കമ്മീഷൻ അംഗമായി മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ചുമതലയേൽക്കും. ◾ കേരള വനിതാ കമ്മീഷൻ അംഗമായി മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി തിങ്കളാഴ്ച (19/12) ചുമതലയേൽക്കും.എലിസബത്തിനൊപ്പം അഡ്വ പി കുഞ്ഞയിഷ, വി.ആർ.മഹിളാമണി എന്നിവരും ചുമതലയേൽക്കും. മൂന്ന് അംഗങ്ങളുടെ ഒഴിവിലേക്ക് ഇവരെ നാമനിർദ്ദേശം ചെയ്തതായി ഗസറ്റിൽ വിജ്ഞാപനം വന്നിരുന്നു. കാലാവധി പൂർത്തിയായ അഡ്വ.ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദ കമാൽ എന്നീ അംഗങ്ങളുടെ ഒഴിവിലാണ് മൂവരും നാമനിർദ്ദേശം ചെയ്യപ്പെട്ടത്.നിലവിലുള്ള അംഗവും, ചെയർപേഴ്സൺ അഡ്വ.പി.സതീദേവി ഉൾപ്പടെ ആകെ 5 പേരാണ് വനിതാ കമ്മീഷൻ അംഗങ്ങൾ 2021 ലെ മികച്ച കേസ് അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണർ തിരുവല്ല ഡിവൈഎസ്പി   ടി രാജപ്പൻ റാവുത്തർക്ക് ലഭിച്ചു.   ◾ സംസ്ഥാന പോലീസ് മേധാവി  അനിൽ കാന്ത്  ബാഡ്ജ് ഓഫ് ഓണർ ബഹുമതി നൽകുന്നു മാന്നാറിൽ ഇന്ന് പുലർച്ചെ വ്യാപക മോഷണം. ◾ മാന്നാർ: പരുമലയിലും ചെന്നിത്തലയിലും മോഷണം നടന്നതിന് പിന്നാലെ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. മാന്നാർ നായർ സമാജം സ്‌കൂളിന് തെക്കുവശത്തുള്ള എം.ജി മെഡി...