ഏറ്റവും പുതിയ വാർത്തകൾ കാണാം.

|SABU JOHN| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. ◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്. നിയമനങ്ങൾ സുതാര്യമാകണം.കാനം ◾നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ◾രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി അടക്കം ആറു പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വര്‍ഷത്തിലേറെയായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ രണ്ടു മാസംമുമ്പ് മോചിതനായിരുന്നു. ജസ്റ്റീസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നള...