പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കുവാൻ ഡിസിസി പ്രസിഡന്റിന് ഇത് അഭിമാനപ്രശ്നം. എന്നാൽ കൊമ്പങ്കേരി സീറ്റ് ആർക്ക് നൽകണം എന്നതിനെ ചൊല്ലി കല്ലുകടി മൂക്കുന്നു.

നിരണം: കൊമ്പങ്കേരി ബ്ലോക്ക് ഡിവിഷനിലെ ജനപ്രതിനിധി ആയിരുന്ന എം ജെ അച്ചൻ കുഞ്ഞിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ നവംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആര് ഭരിക്കണം എന്നതുകൂടി തീരുമാനിക്കുന്നതിനാൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഡിസിസി പ്രസിഡണ്ടിനും കെപിസിസി മെമ്പറുടെയും സ്വന്തം തട്ടകത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ അവർക്ക് വിജയത്തിൽ കുറഞ്ഞ ഒന്നും പറ്റില്ല താനും.തോറ്റാൽ അവർ ഇതിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയും വരും. കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന കൊമ്പങ്കേരി ഡിവിഷനിൽ കഴിഞ്ഞ തവണ തുച്ഛമായ വോട്ടിനാണ് കോൺഗ്രസ് പരാജയപ്പെട്ടത്. കടപ്ര പഞ്ചായത്തിൽപ്പെട്ട വികെ മധുവാണ് അന്ന് എം ജെ അച്ഛൻ കുഞ്ഞിനെ എതിരെ മത്സരിച്ചത്. ഇക്കുറിയും മധുവിനു തന്നെ സീറ്റ് നൽകണമെന്ന് സി സി പ്രസിഡന്റിന്റെ ആഗ്രഹം എന്ന് പറയപ്പെടുന്നു. എന്നാൽ പുറത്തുനിന്ന് കെട്ടിയിറക്കുന്ന ഒരു സ്ഥാനാർത്ഥിയെ നിരണത്ത് വേണ്ട എന്നാണ് നിരണത്തെ ഒരു നല്ല വിഭാഗം നേതാക്കന്മാരുടെയും ശക്തമായ പ്രചരണം. നിരണത്തെ കോൺഗ്രസ് പ്രവർത്തകനായ വി ടി പ്രസാദിന് സ...