Posts

Showing posts from November 26, 2022

26-11-2022 ഏറ്റവും പുതിയ വാർത്തകൾ

Image
 |KURIAKOSE NIRANAM| ◾റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഡിസംബര്‍ 23 നകം കൊടുക്കണമെന്ന് ഹൈക്കോടതി. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണ കമ്മീഷന്‍ അടക്കം നല്‍കണം. കുടിശിക തീര്‍ക്കാന്‍ വൈകിയാല്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍  ഹാജരാകേണ്ടി വരും. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. റേഷന്‍ വ്യാപാരികള്‍ നല്‍കിയ കോടതിലക്ഷ്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ◾സുപ്രീം കോടതിപോലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കൊപ്പമാണെന്നു പ്രസ്താവിച്ചതിനു മന്ത്രി ആര്‍. ബിന്ദുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നല്‍കിയത്. ◾കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയില്‍. വിസി നിയമനം നേരത്തെ കോടതിതന്നെ ശരിവച്ചതാണെന്നും വാദിച്ചു. ◾പ്രളയകാലത്ത് സംസ്ഥാനത്തു സൗജന്യമായി വിതരണം ചെയ്ത അരിയുടെ പണമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്ക...