Posts

Showing posts from March 25, 2023

ഇന്നത്തെ വാർത്തകൾ

Image
 |JACOB CHERIAN| രാഹുൽ ഗാന്ധി ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.രാഹുൽ ഗാന്ധിയുടെ റേറ്റിംഗ് കൂടി. ◾തടവുശിക്ഷ വിധിച്ചതിനു പിറകേ, രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ചെങ്കിലും ലോകവ്യാപകമായി രാഹുൽ ശ്രദ്ധിക്കപ്പെട്ടു.ഒരു നിസ്സാര വാചകത്തിന്റെ പേരിൽ ശിക്ഷ വിധിക്കപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ റേറ്റിംഗ് കൂടുകയായിരുന്നു.പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രതിഷേധം വളര്‍ന്നു.എല്ലാവരും അംഗീകരിക്കുന്ന ഒരു പ്രതിപക്ഷനേതാവ് എന്ന പദവിയിലേക്ക് രാഹുൽ ഉയർത്തപ്പെട്ടു. രാഹുൽഗാന്ധിക്കെതിരായ നടപടിയിൽ പാർലമെന്റിൽ   സംഘർഷം ഉണ്ടായി.എംപിമാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ട്. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. കേരളത്തില്‍ തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നു കെ പി സി സി ഇടതുപക്ഷമടക്കം രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ രാഹുൽഗാന്ധിയെ എതിർത്ത് ഏ കെ ആന്റണിയുടെ മകൻ അനിൽ മാത്രം. ◾രാഹുല്‍ ഗാന്ധിക്കെതി...