ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

|JACOB CHERIAN| നേപ്പാൾ വിമാന അപകടം: മരിച്ചവരിൽ മൂന്നു പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സുവിശേഷകർ. ◾മല്ലപ്പള്ളിയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് പേരാണ് വിമാനം അപകടത്തിൽ കൊല്ലപ്പെട്ടത് എന്നത് കൂടുതൽ ദുഃഖകരമായി. മറ്റ് രണ്ടു പേർ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതിനാൽ രക്ഷപ്പെട്ടു: രാജു, അനിൽ, റോബിൻ എന്നിവരുടെ വേർപാടിൽ വിതുമ്പി മല്ലപ്പള്ളി തൊമ്മിക്കാട്ട് കുടുംബം . നേപ്പാളിൽ പൊഖ്റ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് മരിച്ച സംഭവത്തിൽ ഒരു കേരളാ ബന്ധം. മല്ലപ്പളളിക്ക് അടുത്ത് ആനിക്കാട് നൂറോന്മാവിൽ ഒരു സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വന്ന് മടങ്ങിയവരിൽ മൂന്നു സുവിശേഷകരും അപകടത്തിൽ മരിച്ചു. രണ്ടു പേർ പാതി വഴിയിൽ യാത്ര അവസാനിപ്പിച്ചതിനാൽ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് യാത്ര പറഞ്ഞു പിരിഞ്ഞ് പോയവർ മരിച്ചുവെന്നതിന്റെ ഷോക്കിലാണ് മല്ലപ്പള്ളിയിലെ തൊമ്മിക്കാട്ട് കുടുംബം. നേപ്പാളിലെ നാദിപ്പൂരിലെ പള്ളിയിൽ കഴിഞ്ഞ 45 വർഷമായി സുവിശേഷവേല ചെയ്തിരുന്ന ആനിക്കാട് നൂറോന്മാവ് തൊമ്മിക്കാട്ട് വീട്ടിൽ മാത്യു ഫിലിപ്പിന്റെ (കുട്ടച്ചൻ-76) സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത...