ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| 118-ാമത് കുളക്കാട് കൺവെൻഷൻ ജനുവരി 29 മുതൽ. ◾കുളക്കാട് സെന്റ് ജോർജ്ജ് ചാപ്പലിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന കുളക്കാട് കൺവെൻഷന്റെ "I18-ാമത് സുവിശേഷയോഗം - 2023 " ജനുവരി 29, 30, 31, ഫെബ്രുവരി 1 ദിവസങ്ങളിൽ മുഴുവങ്ങാട് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് യാക്കോബായ പള്ളിയിൽ നടക്കുമെന്ന് സംഘാട സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29 ന് വൈകിട്ട് 6.30ന് ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. വെരി.റവ.ഫാ.പൗലോസ് പാറേക്കര വചന ഘോഷണം നടത്തും.തുടർന്നുള്ള ദിനങ്ങളിൽ റവ.ഫാ.പി.പി.തോമസ്, റവ.ഫാ.റെജി പോൾ, റവ.ഫാ.റോയ് ജോസഫ് കടുപ്പിൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും.കൺവെൻഷൻ തത്സമയം ബ്രോഡ് കാസ്റ്റ് ചെയ്യുന്നുമുണ്ട്. ഫാ. ജെറി കുര്യൻ കോടിയാട്ട്, ഫാ.അനീഷ്.ടി.വറുഗീസ്, ഷെവ. അലക്സാണ്ടർ ജേക്കബ്, കമാണ്ടർ മോഹൻ ചെറിയാൻ, വറുഗീസ്.പി. വറുഗീസ്, മാത്യു ഏബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അഴിയിടത്തുചിറ ഗവ.ഹൈസ്കൂൾ 120-ാം വാർഷികം " ഉണർവ് - 2023 " ഫെബ്രുവരി 3ന് വൈകിട്ട് 3 മുതൽ ◾അഴിയിടത്തുചിറ ഗവ.ഹൈസ്കൂൾ 120-ാം വാർഷികം " ഉണർവ...