നാളത്തെ പത്രവാർത്തകൾ ഇന്ന് വായിക്കാം.

| KURIAKOSE TIRUVALLA | വടക്കാഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ഡാൻസ് ചെയ്തു ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോ കാണുക സ്വയമായി നടക്കാൻ പോലും ആകാത്ത 80കാരന് എങ്ങനെ കോൺഗ്രസിനെ നയിക്കാൻ പറ്റും എന്ന് പ്രചരിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഖാർഗയുടെ ചിത്രം . ◾ആലപ്പുഴ: പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. വാൻ ഡ്രൈവർ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് 5.30 ഓടെ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. കുട്ടികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ ബസിന് പിഴ ചുമത്തി. ◾ തലശ്ശേരിയിൽ ബസിൽ കയറ്റാതെ കുട്ടികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും. കുട്ടികളെ മഴയത്ത് നിർത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്ര...