Posts

Showing posts from January 29, 2023

പുതിയ വാർത്തകൾ വായിക്കാം.

Image
| JACOB CHERIAN| "ഒപ്പം കൂടെയുണ്ട്, കരുതലോടെ''ക്യാമ്പയിന് തിരുവല്ല നഗരസഭയിൽ തുടക്കമായി. നഗരസഭാ വാർഡുകളിലെല്ലാം ആവശ്യകതാ ലിസ്റ്റ് തയ്യാറാക്കും. ◾ നഗരപ്രദേശങ്ങളിൽ പരമാവധി ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പയിനിലൂടെ നടപ്പാക്കുക.ഇതിന്റെ ഭാഗമായി നഗരസഭാ വാർഡുകളിലെല്ലാം ആവശ്യകതാ ലിസ്റ്റ് തയ്യാറാക്കും. ഇത്തരത്തിൽ കണ്ടെത്തിയവർക്ക് ദേശീയ ഉപജീവന ദൗത്യം പ്രകാരം നടപ്പിലാക്കുന്ന എസ്.ഇ.പി, ഇ.എസ്.ടി.പി പദ്ധതികൾ മുഖേന പരിശീലനം നൽകി സ്വയം തൊഴിലോ, വേതനാധിഷ്ഠിത തൊഴിലോ ലഭ്യമാക്കും. നഗരസഭാ ഹാളിൽ വൈസ് ചെയർമാൻ ജോസ് പഴയിടത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നിർവ്വഹിച്ചു. ഈസ്റ്റ് കുടുംബശ്രീ സി.ഡി.എസ്  ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, സാറാമ്മ ഫ്രാൻസിസ്, കൗൺസിലർമാരായ ശ്രീനിവാസൻ പു റയാറ്റ്, അന്നമ്മ മത്തായി, പൂജ ജയൻ, ശ്രീജ എം.ആർ, അനു സോമൻ, വിജയൻ തലവന, ഫിലിപ്പ് ജോർജ്ജ്, വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാഭായ്, ഹെൽത്ത് സൂപ്ര വൈസർ ബിജു ബി.പി തുടങ്ങിയവർ പ്രസംഗിച്ചു. എൻ.യു. എൽ.എം സിറ്റി മിഷൻ മാനേജർ അജിത്.എസ് പരിശീലന ക്ലാസെടുത്തു.! പുഷ്പമേള തി...