ഇന്നത്തെ വാർത്തകൾ

| JACOB CHERIAN| കോമളത്ത് പുതിയ പാലം നിർമ്മിക്കാൻ മന്ത്രിസഭ അനുമതി നൽകി. മാത്യു ടി.തോമസ് എം.എൽ.എ. ◾പത്തനംതിട്ട ജില്ലയിൽ ജലപ്രളയത്തിൽ ഒലിച്ചുപോയ വെണ്ണിക്കുളം ഭാഗത്തെ കോമളം പാലത്തിന് പകരമായി പുതിയ പാലം നിർമ്മിക്കുന്നതിന് സർക്കാർ തലത്തിൽ എല്ലാ നടപടികളും പൂർത്തിയായതായും, ടെണ്ടറിൽ പങ്കെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അവർ ക്വോട്ട് ചെയ്ത അധികരിച്ച തുകയ്ക്ക് പാലം പണി നൽകാൻ മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭിച്ചതായും മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. ജലപ്രളയത്തിൽ ഒലിച്ചുപോയ സമീപന പാത ' എനർനിർമ്മിച്ച് പഴയപാലം ഉപയോഗപ്രദമാക്കി നൽകണമെന്ന് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്ന് ചീഫ് എഞ്ചിനീയർമാരുടെ ഒരു സംഘത്തെ പൊതുമരാമത്ത് മന്ത്രി കോമളത്തേക്ക് അയക്കുകയും ചെയ്തു. എന്നാൽ സമീപന പാത പുനർനിർമ്മിച്ചാൽ വീണ്ടും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും, പുതിയ പാലം നിർമ്മിക്കുകയാണ് വേണ്ടതെന്നും സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ലെബങ്ങു്റ്റിൽ മതിയായ തുക വകയിരുത്തിടെണ്ടർ ക്ഷണിച്ചുവെങ്കിലും രണ്ടു തവണ ആരും ടെണ്ടർ നടപടിയിൽ പങ്കെടുത്തില്ല. തുടർന്ന് മൂന്നാമത്തെ ടെണ്ടറിൽ ഊരാളുങ്കൽ ലേബർ...