Posts

Showing posts from November 28, 2022

28-11-2022 ഏറ്റവും പുതിയ വാർത്തകൾ.

Image
 |JACOB CHERIAN| പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ  കലോത്സവം നാളെ തിരുമൂലപുരത്ത് ആരംഭിക്കും ◾പത്തനംതിട്ട റവന്യൂ ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. തിരുമൂലപുരം എസ്.എൻ.വി.എസ്.ഹൈസ്കൂളാണ് മുഖ്യവേദി. ഉപജില്ലാതല മത്സരങ്ങളിൽ വിജയികളായ നാലായിരത്തോളം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. കലോത്സവം, സംസ്കൃതോത്സവം, അറബി സാഹിത്യോത്സവം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ന് രാവിലെ 9 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാഭായി കൊടിയേറ്റും. തുടർന്ന് 9.30 ന് മാത്യു.ടി.തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ചലച്ചിത്രതാരം കുമാരി ആർഷാ ബൈജു കലാമേള ഉദ്ഘാടനം ചെയ്യും.എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ ആശംസ അർപ്പിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ രേണുകാഭായി സ്വാഗതവും,സ്വീകരണ കമ്മറ്റി കൺവീനർ ചാന്ദിനി.പി നന്ദിയും പറയും. തുടർന്ന് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ, ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ, തിരുമൂലവിലാസം യു.പി.സ്കൂൾ, ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിലെ 12 വേദികളിൽ മത്സരങ്ങൾ നടക്കും. ഡിസ...