Posts

Showing posts from September 9, 2022

ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയും സംഘവും ഭക്ഷണം കഴിക്കുന്നത് തട്ടുകടകളിൽ നിന്നും ചെറുകിട ഹോട്ടലുകളിൽ നിന്നും

 കന്യാകുമാരി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയും സംഘവും ഭക്ഷണം കഴിക്കുന്നത് വഴിയോരത്തെ ചെറുകിട ഹോട്ടലുകളില്‍നിന്നും തട്ടുകടകളിൽ നിന്നും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. ഇന്നു രാവിലെ നാഗര്‍കോവിലില്‍ നിന്ന് പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ട യാത്ര. വൈകുന്നേരം മുളകുമൂടില്‍ ഇന്നത്തെ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍ 60 കണ്ടെയ്‌നര്‍ ലോറികളിലാണ് അന്തിയുറങ്ങുന്നത്.

വിവാഹബന്ധത്തിലെ ബലാൽസംഗം കുറ്റകരമാണോ സുപ്രീംകോടതി ഈ മാസം 19ന് വാദം കേൾക്കും .

ഡൽഹി:വിവാഹ ബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമാണോയെന്ന് ഈ മാസം 19 ന് വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഇളവിനെതിരായ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി സുപ്രീം കോടതിക്ക് വിട്ടിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ നല്‍കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കു വിട്ടത്.

സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

 ഡൽഹി:മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ് ,അവ എങ്ങനെയാണ് അപകടകരമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ജയില്‍മോചിതനാകാന്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

പുളിക്കീഴ് പാലത്തിൽ വച്ച് വെട്ടിയത് ഓട്ടോ ഡ്രൈവറെ: പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പുളിക്കീഴ് പോലീസും

Image
തിരുവല്ല: ഓട്ടോ തന്നെ വാസസ്ഥലമാക്കിയ ഡ്രൈവർക്ക് തലയ്ക്ക് വെട്ടേറ്റ് ഗുരുതര പരുക്ക്.പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷി(40)നാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പുളിക്കീഴ് പാലത്തിൽ വച്ച് തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് 12.40നാണ് സംഭവം. വാക്കു തർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് കൃത്യം നിർവഹിച്ച പൊടിയാടി ശാരദാനിലയം വീട്ടിൽ സന്തോഷ് കുമാറി(47)നെ പോലീസ് കൈയോടെ പിടികൂടി.രാജേഷും സന്തോഷും സുഹൃത്തുക്കളായിരുന്നു, ഇരുവരും തമ്മിലുള്ള ചില കാര്യങ്ങളിൽ തർക്കങ്ങൾ നിലവിലുണ്ട്. തിരുവോണ ദിനത്തിൽ ഉച്ചയ്ക്ക് പുളിക്കീഴ് പാലത്തിനടുത്തു മുൻവൈരാഗ്യത്താൽ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. സ്വന്തമായി വീടില്ല. ഓട്ടോയിൽ തന്നെയാണ് ഊണും ഉറക്കവുമെല്ലാം.പുളിക്കീഴ് പാലത്തിന് സമീപത്തുള്ള സ്റ്റാൻഡിലാണ് ഓടുന്നത്. രാജേഷിനെ പരുക്കേൽപ്പിച്ചശേഷം സ്ഥലത്തുനിന്നും കടന്ന സന്തോഷിനെ വീട്ടിൽ നിന്നും ഉടനടി പുളിക്കീഴ് പോലീസ് പിടികൂടി.പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നേരത്...

പട്ടി കടിച്ചാൽ ഉടൻ സോപ്പു വെള്ളത്തിൽ കഴുകണം. സോപ്പു വെള്ളത്തിൽ വൈറസുകൾ നശിക്കും.

 പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന്  നിങ്ങൾക്കറിയാമോ ? നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.   ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക.  ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്.