25-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

|Jacob Cherian| മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ ചരൽക്കുന്നിൽ നടക്കും. ◾തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ ചരൽക്കുന്നിൽ നടക്കും. 29ന് രാവിലെ 10ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൺഫ്രൺസ് പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരിക്കും. സഫ്രഗൻ മെത്രാപ്പൊലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, സഭയിലെ എല്ലാ എപ്പിസ്കോപ്പാമാരും സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കും. ശ്വാസം മുട്ടുന്ന ലോകം, അജപാലന ശുശ്രൂഷയിലെ വെല്ലുവിളികൾ എന്ന മുഖ്യചിന്താവിഷയം അടിസ്ഥാനമാക്കി റവ. ഡോ. കെ. സി. വർഗീസ്, റവ. ജേക്കബ്. പി. തോമസ്, റവ. അലക്സ്. എ. മൈലച്ചൽ, റവ. ജേക്കബ്, കെ. ശാമുവേൽ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. സാം. ടി. കോശി, ഡോ. യേശുദാസ് അത്യാൽ, സി. എ. സാബു ജോൺ, ഡോ. സോണിയാ ജോർജ്ജ്, ബ്ളസൻ. എം. വർഗീസ് എന്നിവർ വിവിധ എന്നിവർ വിവിധ സെഷനുകളിൽ ക്ളാസുകൾ നയിക്കും. ഡിസംബർ 1ന് രാവിലെ 7.30ന് ഡോ. ...