ഇന്നത്തെ വാർത്തകൾ

|JACOB CHERIAN| തിരുവല്ല നഗരസഭ- യു.ഡി.എഫ് തിരികെ പിടിച്ചു. ◾നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അനു ജോർജ്ജ് 17 വോട്ടുകൾ നേടി വിജയിച്ചു. ആകെ 39 അംഗങ്ങളുള്ള നഗരസഭയിൽ 15 അംഗങ്ങളുള്ള യു.ഡി.എഫിന് എൻ.ഡി.എയുടെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുലും, കേരളാ കോൺഗ്രസ് വിമത ശാന്തമ്മ വറുഗീസും വോട്ട് ചെയ്തതോടെ അനു ജോർജിന് 17 വോട്ടുകൾ ലഭിക്കുകയായിരുന്നു.ബി.ജെ.പിയുടെ 6 അംഗങ്ങളിൽ ഒരാൾ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും, ബാക്കി അഞ്ച് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.15 അംഗ ബലമുള്ള എൽ .ഡി .എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് (എം) ലെ ലിൻഡാ തോമസിന് ലഭിച്ചു.ഇതോടെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അനു ജോർജ്ജ് നഗരസഭാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ വരണാധികാരിയായിരുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാ ഭായി തെരഞ്ഞെടുക്കപ്പെട്ട അനു ജോർജ്ജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം അനു ജോർജ്ജ് നഗരസഭാദ്ധ്യക്ഷയുടെ ചുമതല ഏറ്റെടുത്തു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ വൈസ് ചെയ...