Posts

Showing posts from January 11, 2023

ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

Image
 |JACOB CHERIAN| പുഷ്പമേളയോട് അനുബന്ധിച്ച് കാർഷിക സെമിനാർ. ◾തിരുവല്ല ഹോർട്ടി കൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 20 മുതൽ 29 വരെ നഗരസഭാ മൈതാനിയിൽ നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ചാണ് 17 ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത് സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഉദ്ഘാസം ചെയ്യുക. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിക്കും. സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള മികച്ച കർഷകനുള്ള ജേക്കബ് കാട്ടാശ്ശേരി കാർഷിക അവാർഡ് 10001 രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ചടങ്ങിൽ മന്ത്രി വിതരണം ചെയ്യും. സൂസൻ വറുഗീസ്, ഡോ.സി.പി.റോബർട്ട്, വിനോദ് മാത്യു തുടങ്ങിയവർ സെമിനാറിൽ ക്ലാസെടുക്കും. പുഷ്പമേള - 2023 ന്റെ കാൽനാട്ട് കർമ്മം ഇന്ന് (11/1) രാവിലെ 10.30 ന് നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് നിർവ്വഹിക്കും പെരിങ്ങര കൃഷിഭവനിൽ തൈകൾ വിൽപ്പനയ്ക്ക് ◾പെരിങ്ങര കൃഷിഭവനിൽ സപ്പോർട്ട, നാരകം, പേര എന്നിവയുടെ ലെയർ ചെയ്ത തൈകൾ വിൽപ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീതുമായി എത്തണം. സപ്പോർട്ട- 20 രൂപ, നാരകം -പേരr 15 രൂപ എന്നിങ്ങനെയാണ് വില കോമളം കടത്ത് സര്‍വീസ് പുനരാംഭിച്ചു ◾ക...