Posts

Showing posts from December 3, 2022

പുതിയ വാർത്തകൾ കാണാം

Image
 |JACOB CHERIAN|  ചക്കുളത്തുകാവ് പൊങ്കാല Dec-7 ന് നീരേറ്റുപുറം : ലക്ഷക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ നീരേറ്റുപുറം ചക്കുളത്തുകാവിലെ പൊങ്കാല മഹോത്സവം ഡിസംബർ 7 ന് നടക്കും. ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരിഎന്നിവർ മൂല കുടുംബത്തിലെ നിലവറയിൽ കെടാതെ സൂക്ഷിച്ചിട്ടുള്ള നിലവിളക്കിൽ നിന്നുള്ള ദീപം പകർന്നു നൽകും. ഈ ദീപം ക്ഷേത്രനടയിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിലേക്ക് രാവിലെ 9 ന് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നൽകും. ക്ഷേത്രം ട്രസ്റ്റികളും, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്.ബി.നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കും. സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സുരേഷ് ഗോ...