ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN| പുഷ്പമേള 2023-തിരുവല്ലയിൽ തിരക്കോട് തിരക്ക്. ◾തിരുവല്ല ഹോർട്ടികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ മൈതാനിയിൽ നടന്നുവരുന്ന പുഷ്പമേളയിൽ സ്ത്രീകളും, കുട്ടികളും അടക്കം ആയിരങ്ങളാണ് ദിവസേന കാണികളായി എത്തി കൊണ്ടിരിക്കുന്നത്. കാണികൾ എല്ലാം ആത്മസംതൃപ്തിയോടെയാണ് പുഷ്പമേള നഗറിൽ നിന്നും മടങ്ങുന്നതും. 50 രൂപയുടെ ടിക്കറ്റ് എടുത്ത് മേള കാണാൻ അകത്തു കടന്നാൽ വർണ്ണപകിട്ടാർന്ന പുഷ്പങ്ങൾ ആണ് സ്വാഗതം ചെയ്യുന്നത്. ശീതീകരിച്ച പന്തലിലെ വിദേശപുഷ്പങ്ങൾ ഏറെ ആകർഷണീയമാണ്.20000 ചതുരശ്ര അടി വിസ്തീർണത്തിൽ ഊട്ടി ഫ്ളവർ ഷോ രീതിയിലാണ് പുഷ്പഫലപ്രദർശനം. ദുബായിൽ നിന്നും ഇറക്കുമതി ചെയ്ത വ്യത്യസ്ത പുഷ്പങ്ങൾ കണ്ണിനും, മനസ്സിനും കുളിർമയേകും. ഇത്രയുമാകുമ്പോൾ തന്നെ മുടക്കുമതൽ നഷ്ടമാവില്ലെന്നാണ് മേള കണ്ട് പുറത്തിറങ്ങുന്നവർ പറയുന്നത്. കൂടാതെ 6000 ചതുരശ്ര അടി വിസ്തീർണത്തിൽ കട്ട് ഫ്ളവർ വെജിറ്റബിൾ കാർവിംഗ് ഷോ, വളർത്തുമൃഗങ്ങളോടൊപ്പം സെൽഫി എടുക്കാൻ അവസരം ലഭിക്കുന്ന സെൽഫി സെന്റർ, കേരളത്തിലെ രുചിക്കൂട്ടുകളെ കോർത്തിണക്കി രുചിയാർന്ന വിഭവങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് ഭക്ഷിക്കാൻ കഴിയുന്ന ഫുഡ് കോർട്ട്, മരണക്കിണർ,...