17-11-2022 ഏറ്റവും പുതിയ വാർത്തകൾ കാണാം.

|BINISH NAIR തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. ◾തുഷാർ വെള്ളാപ്പള്ളിക്ക് മുറുകുന്നു. ഇന്ത്യയിലെ പല വമ്പൻമാരെയും അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലിൽ പാർപ്പിച്ച ചരിത്രമാണ് തെലുങ്കാന പോലീസ് ഉള്ളത്. തെലങ്കാന ഓപറേഷൻ താമരയുമായി ബന്ധപ്പെട്ട് എൻഡിഎയുടെ കേരളത്തിലെ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. എസ് പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാനാണ് നിർദേശം. ഉമ്മൻചാണ്ടി തിരിച്ചെത്തി. ◾ജർമനിയിലെ ചികിത്സക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചെത്തി. ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മൻ ചാണ്ടിയും കുടുംബവും എത്തിയത്. ലേസർ ശസ്ത്രക്രിയയാണ് ജർമനയിൽ ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കഴിഞ്ഞ ദിവസം മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു നവംബർ ആറിനാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് തിരിച്ചത്. ഒക്ടോബർ 31നാണ് അദ്ദേഹം 7...