Posts

Showing posts from March 28, 2023

ഇന്നത്തെ വാർത്തകൾ

Image
 |JACOB CHERIAN| കാർഷിക-ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ◾ കാർഷിക-ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 ലെ ബജ്റ്റ്: വൈസ് പ്രസിഡൻറ് ബിനിൽകുമാർ അവതരിപ്പിച്ചു.22, 27,99,800 രൂപാ വരവും, 22,00,32,338 രൂപ ചെലവും, 27, 67,462 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബണ്ടു്റ്റ്.  ചാത്തങ്കരി സി.എച്ച്.സിയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന് 2.8 കോടി രൂപയാണ് ബജറ്റിലുള്ളത്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും, വിപണനവും ലക്ഷ്യമിട്ട് 15 ലക്ഷം, സമ്മിശ്ര സംയോജിത കൃഷിയായ ഫ്ളൈ ട്രാപ് പദ്ധതിക്ക് 10 ലക്ഷം, നന്മ സ്കൂൾ പദ്ധതിക്ക് 5 ലക്ഷം, ക്ഷീരസംഘങ്ങൾക്ക് 2 ലക്ഷം വീതം, കാർഷിക- ക്ഷീരമേഖലയുടെ സംയുക്ത തൊഴിൽദാന പദ്ധതിക്ക് 3 ലക്ഷം, പുഷ്പകൃഷി പ്രോത്സാഹന പദ്ധതിക്ക് 5 ലക്ഷം, കരിമ്പ് കൃഷിയിലൂണ്ട ശർക്കര വിപണിക്ക് 5 ലക്ഷം, ചെറുധാന്യ കൃഷിക്ക് 2 ലക്ഷം, ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം വാങ്ങാൻ 10 ലക്ഷം, ഗവ.സ്കൂളുകൾക്ക് ഡിജിറ്റൽ ക്ലാസ്സ് റൂമിന് 8 ലക്ഷം, പട്ടികജാതി കുടുംബങ്ങൾക്ക് മോഡുലാർ അടുക്കള പദ്ധതിക്ക് 10 ലക്ഷം, വനവും, ഫുഡ...